വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം; 11-കാരന് കൈവിരല്‍ നഷ്ടമായി
Sep 20, 2026, 13:32 IST
തിരുവനന്തപുരം: നഗരൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസ്സുകാരന് കൈവിരല്‍ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകന്‍ ശരണിനാണ് (11) പരിക്കേറ്റത്. ആക്രമണത്തില്‍ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ ഒരുഭാഗം നായ കടിച്ചെടുക്കുകയായിരുന്നു.
കുട്ടിയുടെ കാലിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുപറമ്പില്‍ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് തെരുവുനായ ശരണിനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയകുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ശരണ്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.