മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷന്‍ വാഗ്ദാനം: ഹൈക്കോടതി വിമര്‍ശിച്ചെങ്കിലും വാഗ്ദാനം പിന്‍വലിക്കാതെ സര്‍ക്കാര്‍. ജനങ്ങള്‍ ആവശ്യപ്പെട്ട 200 രൂപമാറ്റങ്ങള്‍ പരിഗണനയില്‍

 
V D SATHEESHAN

തിരുവനന്തപുരം: ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയായെങ്കിലും വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. 


നിയമപരമായി ഹൈക്കോടതിയുടെ എതിര്‍പ്പില്ലാതെ നടപ്പാക്കാന്‍ സാധിക്കുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയ്യാറാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.


നിയമപരമായി നടപ്പാക്കാവുന്ന മോഡിഫിക്കേഷന്‍ അനുവദിക്കും. സര്‍വേയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ട 200 രൂപമാറ്റങ്ങള്‍ പരിഗണനയില്‍. 

എന്നാല്‍ വമ്പന്‍ മോഡിഫിക്കേഷന്‍ ഒഴിവാക്കും. തീവ്ര ലൈറ്റുകള്‍,വലിയ ടയറുകളൊന്നും പരിഗണനയിലില്ല. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലെ കമ്മിറ്റി സെപ്തംബര്‍ ആദ്യം അനുവദിക്കാവുന്നവയുടെ പട്ടിക ഗതാഗതമന്ത്രിക്ക് കൈമാറും.


വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. അനുവദനീയമായതില്‍ കൂടുതലായി ഒരു ലൈറ്റും വാഹനത്തില്‍ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കണം.

അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. 

ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
 

Tags

Share this story

From Around the Web