മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന് തെളിവെടുപ്പ്.അനിലിന്റെ മൊബൈൽ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ച ചില ശബ്ദസന്ദേശങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് സൂചന.
 

 
CHENDI

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിലുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും.

കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തുന്നത്.

അനിലിന്റെ മൊബൈൽ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ച ചില ശബ്ദസന്ദേശങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് സൂചന.

കൂടുതൽ വ്യക്തതയ്ക്കും വിദഗ്ധ പരിശോധനകൾക്കുമായി ഈ സന്ദേശങ്ങൾ ആകാശവാണിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 ഇതിലൂടെ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.

Tags

Share this story

From Around the Web