മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണം; ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദേശം, മഫ്തിയിലും പൊലീസിനെ വിന്യസിക്കണമെന്നും നിര്‍ദേശത്തിലുണ്ട്

 
 V d satheeshan



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്‍സ് മേധാവി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാ വേളകളിലും ആവശ്യത്തിന് പൊലീസ് വിന്യാസം വേണമെന്നും മഫ്തിയിലും പൊലീസിനെ വിന്യസിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ജില്ല പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ അനിയന്ത്രിതമായ ജനത്തിരക്ക് അനുഭവപ്പെടുന്നതും, യാത്രാവേളകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്തി ചോദ്യങ്ങള്‍ ചോദിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുംവിധം പെരുമാറുകയും ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച പൊലീസുകാരെക്കൂടാതെ മഫ്തിയിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, ഇന്റലിജന്‍സ് തലത്തില്‍ നല്‍കിയ നിര്‍ദേശം മാത്രമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സുരക്ഷ കൂട്ടാന്‍ പൊലീസിന് പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. നിര്‍ദേശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഇടപെട്ടിട്ടില്ല.

Tags

Share this story

From Around the Web