മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: മുഴുവന്‍ ചെലവും വഹിച്ചത് തങ്ങളെന്ന് ആസ്റ്റര്‍ മിംസ് അക്കാദമി

 
 V d satheeshan

തിരുവനനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കഴിഞ്ഞ ദിവസത്തെ ഹെലികോപ്റ്റര്‍ യാത്രയുടെ മുഴുവന്‍ ചെലവും വഹിച്ചത് തങ്ങളാണെന്ന് ആസ്റ്റര്‍ മിംസ് അക്കാദമി.

 മലപ്പുറം വാഴയൂരിലെ ആസ്റ്റര്‍ മിംസ് നഴ്‌സിങ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ എത്തിയത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം കൊച്ചിയില്‍ നിന്നും ചടങ്ങിനെത്താന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

ഇതേത്തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങില്‍ കൃത്യസമയത്ത് പങ്കെടുക്കുന്നതിനായി തങ്ങള്‍ ഹെലികോപ്റ്റര്‍ ക്രമീകരിച്ചതെന്നും, യാത്രയുടെ മുഴുവന്‍ ചെലവും വഹിച്ചതെന്നുമാണ് ആസ്റ്റര്‍ മിംസ് അക്കാദമിയുടെ വിശദീകരണം. 

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട് നിലവില്‍ പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ വസ്തുതകള്‍ മനസിലാക്കാതെയുള്ളതാണെന്നും ആസ്റ്റര്‍ മിംസ് വിശദീകരിക്കുന്നു.

Tags

Share this story

From Around the Web