മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്ര: എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാര്‍ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്തുന്നുണ്ട്, എന്തിനാണ് വിവാദമാക്കുന്നത്? :ശശി തരൂര്‍

 
SASI THAROOR


 
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ വിവാദ വിമാന യാത്രയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാര്‍ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്തുന്നുണ്ടെന്നും സര്‍ക്കാരോ പാര്‍ട്ടിയോ ചിലവാക്കുന്നില്ലോ പിന്നെയെന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


നമ്മുടെ സ്ഥിതി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഇല്ലാത്ത പണം ചിലവാക്കണ്ട എന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണും അതുകൊണ്ടാവും യാത്ര നടത്തിയതെന്നും കൂടുതല്‍ കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബാക്കി അദ്ദേഹത്തിനോട് ചോദിക്കുന്നതാണ് നല്ലതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags

Share this story

From Around the Web