നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകൾ നേർന്ന് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ
May 16, 2026, 20:38 IST
സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രി . വി ഡി. സതീശനെ തലസ്ഥാനനഗരിയിൽ ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ കാണുകയും, മദ്ധ്യകേരള മഹായിടവകയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
മദ്ധ്യകേരള മഹായിടവകയുടെ അഭ്യുദയകാംക്ഷി കൂടിയാണ് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന . വി.ഡി. സതീശൻ.
അദ്ദേഹത്തെ കാണുവാനും വളരെ ഊഷ്മളമായി ഇടപെടുവാനും, സൗഹൃദം പുതുക്കുവാനും സാധിച്ചതിൽ അതിയായ സന്തോഷിക്കുന്നതായി ബിഷപ്പ് അറിയിച്ചു.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയിലൂടെ പുതിയ സ്ഥാനം ഏറ്റെടുക്കുമ്പോൾ, എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.