മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് ദേവലോകം അരമനയിൽ എത്തും. മുഖ്യമന്ത്രിയും സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ
ഒരു വിഭാഗത്തിനൊപ്പം നിന്ന് ഓര്‍ത്തഡോക്സ് സഭയെ മുറിവേല്‍പ്പിച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും സഭ നേതൃത്വം വ്യക്തമാക്കിയിരുന്നു.
കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദർശിക്കും.
ഉച്ചയ്ക്ക് ഒന്നിനാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സഭാതർക്കങ്ങളും വിവിധ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
ഇതോടെ രാഷ്ട്രീയ, സഭാ വൃത്തങ്ങളിലും സന്ദർശനം ശ്രദ്ധ നേടുകയാണ്.
പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ നിലപാടിനെതിരെ ഓര്‍ത്തഡോക്സ് സഭ പരസ്യമായി രംഗത്തെത്തിയിരുന്നു.
സഭാ സമാധാനത്തിനായി മുഖ്യമന്ത്രി നടത്തിയ ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചതു സ്വന്തം പാര്‍ട്ടിയിലുള്ളവരും ചില ഘടകകക്ഷികളുമാണ്.
മണര്‍കാടും കോതമംഗലത്തും നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്നാണ് മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ വിലയിരുത്തട്ടെ.
ഒരു വിഭാഗത്തിനൊപ്പം നിന്ന് ഓര്‍ത്തഡോക്സ് സഭയെ മുറിവേല്‍പ്പിച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും സഭ നേതൃത്വം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈ 26നും മുഖ്യമന്ത്രി ദേവലോകം അരമന സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്.
അന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുൻ സഭാദ്ധ്യക്ഷന്മാരുടെ കബറിടങ്ങളിൽ പുഷ്പാർച്ചന നടത്തിയശേഷം സഭാ നേതൃത്വവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ദേവലോകം അരമന സന്ദർശനം, പൊതുപരിപാടികളുടെ ഉദ്ഘാടനം, മത-സാംസ്കാരിക ആഘോഷങ്ങൾ എന്നിവ ഉൾപ്പെടെ തിരക്കേറിയ പരിപാടികളാണ് മുഖ്യമന്ത്രിക്കായി നിശ്ചയിച്ചിരിക്കുന്നത്.
രാവിലെ പത്തിന് അങ്കമാലി അഡ്ലക്സിൽ നടക്കുന്ന ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്.
തുടർന്ന് കോട്ടയം ജില്ലയിലേക്ക് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് 12ന് കുറുപ്പന്തറയിൽ നടക്കുന്ന ക്നാനായ പള്ളിയുടെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും.
തുടർന്ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം ശാസ്ത്രി റോഡിലെ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
കോട്ടയത്തിന്റെ സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളിലൊന്നാണിത്.
വൈകിട്ട്അ ഞ്ചിന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സർഗക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സർഗക്ഷേത്രയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
വൈകിട്ട് ആറിന് ചങ്ങനാശ്ശേരി പാറേൽ മർത്ത്മറിയം ബസിലിക്കയുടെ കൂദാശയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
നവീകരിച്ച് വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ പാറേൽ പള്ളിയുടെ കൂദാശ ആഘോഷങ്ങളുടെ ഭാഗമായാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്.