മുഖ്യമന്ത്രി വി. ഡി. സതീശനെ ആദരിച്ച് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ 

 
Ccbi

മുഖ്യമന്ത്രി വി. ഡി. സതീശനെ ആദരിച്ച് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ . ഡൽഹിയിലെ കേരള ഹൗസിൽ ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക ചർച്ചകൾക്കായി ദേശീയ തലസ്ഥാനത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറ, സി.സി.ബി.ഐ മൈഗ്രന്റ്സ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അഡ്വ. ജെയ്സൺ വടശ്ശേരി എന്നിവരാണ് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

Ccbiiqകൂടിക്കാഴ്ചയിൽ ഫാ. സ്റ്റീഫൻ ആലത്തറ മുഖ്യമന്ത്രിക്ക് മിസോറാമിൽ നിന്നുള്ള പരമ്പരാഗത മിസോ ഗോത്രവർഗ്ഗ ഷാൾ അണിയിച്ചു. അതോടൊപ്പം, 2025 ഒക്ടോബർ 9-ന് പ്രസിദ്ധീകരിച്ച ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യത്തെ അപ്പോസ്തോലിക പ്രബോധനം ആയ 'ദിലക്സി തേ' (Dilexi Te)-യുടെ ഒരു കോപ്പിയും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

Tags

Share this story

From Around the Web