രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.സര്‍ക്കാര്‍-രാജ്ഭവന്‍ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം

ന്യൂഡല്‍ഹി:രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍-രാജ്ഭവന്‍ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം.
പ്രതിപക്ഷ നേതാവും പരിപാടിയില്‍ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവര്‍ണര്‍ വിരുന്ന് സല്‍ക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനില്‍ അടുത്തിടെ നടന്ന പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തില്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാര്‍ കടന്നിരുന്നു.
ഇതിന് പിന്നാലെയാണ് സര്‍വകലാശാല വിഷയങ്ങളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങിയത്. വിഷയത്തില്‍ മന്ത്രിമാരായി ആര്‍ ബിന്ദുവും പി രാജീവും രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിര്‍ദേശത്തെ ചൊല്ലി സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകിയിരുന്നു.