ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി; അനുനയ ചര്‍ച്ച ആരംഭിച്ചു, പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തില്‍ ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

 
 V d satheeshan

പാലാ: സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍. സഭാ ആസ്ഥാനമായ കോട്ടയത്തെ ദേവലോകത്തെത്തിയ മുഖ്യമന്ത്രി മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തില്‍ ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തോടനുബന്ധിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി ഓര്‍ത്തഡോക്സ് സഭ വലിയ അതൃപ്തിയിലായിരുന്നു. സന്ദര്‍ശകവിസയിലെത്തിയ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് ഇത്തരത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലേക്ക്, കോടതിവിധി കൂടി ലഭിച്ച പള്ളിയിലെങ്ങനെ സന്ദര്‍ശിക്കാനാകുമെന്ന ചോദ്യമാണ് ഓര്‍ത്തഡോക്സ് സഭ ഉന്നയിച്ചുകൊണ്ടിരുന്നത്.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വേദിയിലിരുത്തിക്കൊണ്ട് ഓര്‍ത്തഡോക്സ് സഭ ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് അനുനയ നീക്കവുമായി രംഗത്തെത്തിയത്.

സര്‍ക്കാര്‍ തങ്ങളില്‍ നിന്ന് അകന്നുപോകുകയാണെന്നും, യാക്കോബായ സഭയുമായി കൂടുതല്‍ അടുക്കുന്നുണ്ടെന്നുമുള്ള വിമര്‍ശനം ഓര്‍ത്തഡോക്സ് സഭയ്ക്ക് നേരത്തേയുമുണ്ടായിരുന്നു. ഇതിന്റെ സൂചനയായിട്ടാണ് കാത്തോലിക്കാ ബാവയും ദിയാസ്‌കോറസ് തിരുമേനി ഉള്‍പ്പെടെയുള്ള ആളുകളും രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായത്.
 

Tags

Share this story

From Around the Web