ഷിക്കാഗോ സിറോ മലബാര്‍ രൂപത കണ്‍വന്‍ഷന് തുടക്കം
ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനു തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനം ഷിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു.
ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയുടെ സ്ഥാപക ബിഷപ്മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭി വന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കൊളംബസ് ബിഷപ്പ് മാര്‍ ഏള്‍ ഫെര്‍ണാണ്ടസ്, സിറോ മലങ്കര സഭ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2001 മാര്‍ച്ച് 13 ന് സ്ഥാപിതമായ ഷിക്കാഗോ രൂപതയില്‍ പതിനാല് ഫൊറോനകളിലായി, അമ്പത്തിനാല് ഇടവകകളും മുപ്പത്തിമൂന്ന് മിഷന്‍ സെന്ററുകളും, എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതില്‍പരം വൈദികരുമുണ്ട്.
കൂടാതെ 12000 ല്‍ ഏറെ കുട്ടികള്‍ ഈ രൂപതയ്ക്കു കീഴില്‍ സണ്‍ഡേ സ്‌കൂളില്‍ പഠനം നടത്തുന്നു.