ചിക്കാഗോ കൂടല്ലൂർ സംഗമം ജൂലൈ 27-ന്
Jul 20, 2025, 13:48 IST

ചിക്കാഗോ: ചിക്കാഗോയിലെ കൂടല്ലൂർ നിവാസികളുടെ സംഗമം ജൂലൈ 27 ഞായറാഴ്ച ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയ മൈതാനത്ത് വെച്ച് നടക്കും.
എല്ലാ വർഷവും മുടങ്ങാതെ നടത്തിവരാറുള്ള ഈ സംഗമം ഉച്ചകഴിഞ്ഞ് 2 മണി മുതൽ വിവിധ പരിപാടികളോടെ ആഘോഷമായി നടത്താനാണ് കൂടല്ലൂർ നിവാസികൾ ഒരുങ്ങുന്നത്.
വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സംഗമം ഗംഭീരമാക്കാൻ നടന്നുവരുന്നത്.
കൂടല്ലൂർ എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞ എല്ലാവർക്കും ഈ സംഗമം ഒരു നവ്യാനുഭവമായി മാറട്ടെയെന്ന് ബെൻസൻവിൽ ഫൊറോനാ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ ആശംസിച്ചു.