ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പ് കൂടി ചേർത്തു
കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പു കൂടി ചേര്‍ത്തു. ബിഎന്‍എസ് 238 വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.
അപകടസ്ഥലത്തെ എതിര്‍കക്ഷിയുടെ അസാധാരണമായ സാന്നിധ്യത്തെക്കുറിച്ചത് അന്വേഷിക്കണം. അവിടെ അദ്ദേഹം എന്തൊക്കെ ചെയ്തു എന്ന് കണ്ടെത്തുന്നതിനായി അപകടസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം.
അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ജഡ്ജി എന്നെഴുതിയ ബോര്‍ഡ് അഴിച്ചുമാറ്റിയെന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നതും അന്വേഷിക്കണമെന്നും ജഡ്ജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഭദ്ര കീർത്തിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.