ചേരാനല്ലൂര്‍ വാഹനാപകടം; ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി,കുടുംബത്തിന്റെ ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും  ഭദ്ര
 

 
BHADRA

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. കുടുംബാംഗങ്ങളെ നേരില്‍ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകള്‍ കേട്ടു. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, മുഹമ്മദ് ഷിയാസ് എംഎല്‍എ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ജയബാലകൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി 

അതേസമയം, കേസിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകന് താന്‍ തന്നെയാണ് വക്കാലത്ത് ഒപ്പിട്ടു നല്‍കിയതെന്നും ആരും ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചിട്ടില്ലെന്നും ഭദ്ര വ്യക്തമാക്കി.


'അഡ്വക്കേറ്റ് ശ്രീജിത്ത് എന്ന് പറയുന്നത് എനിക്കും അമ്മക്കും അച്ഛനും ഭയങ്കര ക്ലോസ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. ഞങ്ങളുടെ കടയില്‍ വന്ന് അച്ഛനോട് വര്‍ക്കിന്റെ കാര്യത്തില്‍ അദ്ദേഹം സംസാരിക്കാറുണ്ട്. കൂടുതല്‍ എന്റെ അച്ഛന്‍ അദ്ദേഹത്തിന് കുറെ അഡൈ്വസ് കൊടുക്കും. അത്ര അടുത്ത ബന്ധമുള്ള ഒരു വക്കീലാണ് ശ്രീജിത്ത് എന്ന് പറയുന്നത്. അപ്പോ തുടക്കകാലങ്ങളില്‍ നമുക്ക് നിയമം എന്താണെന്നും കാര്യങ്ങള്‍ എന്താണെന്നും അതിന്റെ നടപടികളും അറിയില്ലായിരുന്നു.അങ്ങനെ ഞാന്‍ തന്നെയാണ് അദ്ദേഹത്തിന് വക്കാലത്ത് ഒപ്പിട്ടു കൊടുത്തത്. അല്ലാണ്ട് ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ചിട്ടല്ല.. നമ്മുടെ നല്ലൊരു സുഹൃത്ത് തന്നെയാണ് അഡ്വക്കേറ്റ് ശ്രീജിത്ത്'ഭദ്ര മാധ്യമങ്ങളോട് പറഞ്ഞു.


കുടുംബത്തിന്റെ ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഭദ്ര അറിയിച്ചു. അതേസമയം, മറ്റൊരു വക്കാലത്ത് നല്‍കിയെന്ന വിവരം അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. കോടതിയുടെ തീരുമാനം വന്നശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭദ്ര കൂട്ടിച്ചേര്‍ത്തു.
നിലവില്‍, ചേരാനല്ലൂര്‍ വാഹനാപകടക്കേസ് നാളെ കോടതി പരിഗണിക്കും. ഇന്ന് കോടതിയില്‍ വക്കാലത്തുമായി ബന്ധപ്പെട്ട് ചോദ്യമുയര്‍ന്നിരുന്നു. ആരാണ് വക്കാലത്ത് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് മകളാണ് നല്‍കിയതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. നിലവിലെ അഭിഭാഷകന്‍ നിര്‍ബന്ധിച്ച് വക്കാലത്ത് ഒപ്പിടിപ്പിച്ചെന്ന ആരോപണം ജയബാലകൃഷ്ണന്റെ ബന്ധു ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വക്കാലത്ത് താന്‍ സ്വമേധയാ നല്‍കിയതാണെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി വ്യക്തമാക്കിയത്.

Tags

Share this story

From Around the Web