ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്; തുടർനടപടിക്കായി എഡിജിപി പി.വിജയൻ ഇന്ന് കൊച്ചിയിൽ

 
cheranellure

കൊച്ചി: ചേരാനല്ലൂർ വാഹനാപകട ക്കേസിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി എഡിജിപി പി.വിജയൻ ഇന്ന് കൊച്ചിയിലെത്തും.

 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശപ്രകാരമാണ് എഡിജിപിയുടെ സന്ദർശനം.

കേസിലെ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്.

 ഈ ആവശ്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം നടത്തിവന്നിരുന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.

വിഷയത്തിൽ കുടുംബവുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി, അവർക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ, ഇന്ന് വൈകുന്നേരം നാലുമണിക്കുള്ളിൽ ആവശ്യങ്ങളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും ശക്തമായ സമരം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.

Tags

Share this story

From Around the Web