ചേരാനല്ലൂർ വാഹനാപകടം: 17കാരന് ജാമ്യം നൽകിയതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Nov 12, 2026, 08:13 IST
കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കീഴ്കോടതി വിധി റദ്ദാക്കണമെന്നാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.
കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയായ ജഡ്ജിക്കെതിരെ നടപടി വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും നൽകിയ ക്രിമിനൽ റിവിഷൻ ഹരജിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.
പ്രതിക്ക് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ആവശ്യം.
ജാമ്യം നൽകിയത് നീതി നിർവഹണത്തെ ബാധിക്കുമെന്നും 17കാരൻ്റെ പിതാവ് സർവീസിലുള്ള ജുഡീഷ്യൽ ഓഫീസർ ആണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്