ചേരാനല്ലൂർ വാഹനാപകടം: പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച നടപടിക്കെതിരെ ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു

 
45555

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച നടപടിക്കെതിരെ ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങൾ ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതാണ് കുടുംബത്തെ പ്രതിഷേധത്തിലെത്തിച്ചത്.

 പ്രതിയുടെ പിതാവായ ജഡ്ജിയുടെ സ്വാധീനത്തിലാണ് പോലീസ് ഈ നടപടി സ്വീകരിച്ചതെന്നും, ജഡ്ജിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്‍റെ പ്രധാന ആവശ്യം.

  സിപിഎം, ഡിവൈഎഫ്ഐ, ബിജെപി, യുവമോർച്ച തുടങ്ങിയ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.

Tags

Share this story

From Around the Web