ചേരാനല്ലൂർ അപകടം: 17കാരനെ കസ്റ്റഡിയിലെടുത്തു
Oct 26, 2026, 01:34 IST
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ അഡിഷണല്‍ ജഡ്ജിയുടെ മകനായ 17കാരന്‍ കസ്റ്റഡിയിലെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്‍റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും പോലീസ് അറിയിച്ചു.
കേസിലെ പ്രതിയായ 17കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാനോ ബന്ധുക്കളുടെ കൂടെ വിടാനോ മജിസ്‌ട്രേറ്റിന് തീരുമാനിക്കാം. മൈനര്‍ ആയ കുട്ടിയെ രാത്രി കസ്റ്റഡിയിലെടുത്താല്‍ ഒരു പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുവരാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു.