ജീവന്റെ മഹത്വം വിളിച്ചോതി ചെന്നൈ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’

 
Shalom

ചെന്നൈ: ജീവന്റെ മഹത്വത്തെ ഉദ്‌ഘോഷിച്ചും ഗര്‍ഭച്ഛിദ്ര ത്തിനെതിരെയുള്ള മുന്നേറ്റവുമായ മാര്‍ച്ച് ഫോര്‍ ലൈഫ് ചെന്നൈക്ക് നവ്യാനുഭവമായി മാറി. ഇന്ത്യയില്‍ നടന്ന അഞ്ചാമത് മാര്‍ച്ച് ഫോര്‍ ലൈഫിന് ചെന്നൈ സ്റ്റെല്ല മാരീസ് കോളജാണ് വേദിയായത്. മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതയുടെ ആതിഥേയത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഈ പ്രോ-ലൈഫ് മുന്നേറ്റത്തെ ശ്രദ്ധേയമാക്കിയത് യുവജനസാന്നിധ്യമായിരുന്നു.

മിനി മാരത്തണോടുകൂടിയായിരുന്നു പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയും പ്രോ-ലൈഫ് പ്രദര്‍ശനും നടന്നു. ദിവ്യകാരുണ്യ പ്രദക്ഷിണമായി നടന്ന ജെറീക്കോ മാര്‍ച്ച് വിശ്വാസ പ്രഘോഷണ റാലിയായി മാറി. മഴയെ അവഗണിച്ച് ജപമാല ചൊല്ലിയാണ് റാലി മുന്നോട്ടുനീങ്ങിയത്.

ഇന്നു നടന്ന യുവജന സംഗമത്തില്‍ പ്രോ-ലൈഫ് അനുഭവങ്ങള്‍ പങ്കുവച്ച സെക്ഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശൂര്‍ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ് ഒരാള്‍ക്ക് 9 സിസേറിയനുകള്‍ നടത്തിയ അനുഭവം പങ്കുവച്ചു. യുവജനങ്ങളുടെ പ്രെയ്‌സ് & വര്‍ഷിപ്പ് ശ്രദ്ധേയമായി.


തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള, മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാധ്യക്ഷന്‍ ജോര്‍ജ് ആന്റണി സ്വാമി, ആര്‍ച്ചുഷപ്പുമാരായ ഫ്രാന്‍സിസ് കാലിസ്, ബിഷപ്പുമാരായ ജെറാള്‍ഡ് മത്തിയാസ്, അന്തോണി സ്വാമി നീതി നാഥാന്‍, നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകര്‍, കാരുണ്യ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. പോള്‍ ദിനകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്പീക്കര്‍ ജെസിഡി പ്രഭാകര്‍ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. അമ്മമാരുടെ ഉദരങ്ങളില്‍വച്ച് വധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രാര്‍ത്ഥന ഹൃദയസ്പര്‍ശിയായി.

Tags

Share this story

From Around the Web