ചെന്നൈ സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍, പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും
 

 
police


 

ചെന്നൈ: 16കാരിയെ ചെന്നൈയിലെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതൃസഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍. 
തമിഴ്‌നാട് പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മാതൃസഹോദരിയാണ് ഒന്നാം പ്രതി. ഭര്‍ത്താവ് രണ്ടാം പ്രതിയാണ്.
കൂടുതല്‍ കണ്ടെത്തുക

പെണ്‍കുട്ടിയെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 

കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറിയതായും പണമിടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.


കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലും പീഡനത്തിന് ഒത്താശ ചെയ്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ചിലരെ നേരത്തെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കേരള പൊലീസ് സംഘം വൈകാതെ ആന്ധ്രപ്രദേശിലേക്ക് തിരിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. 

ഇതിനായി തമിഴ്‌നാട് പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web