വാഷിംഗ്ടണിൽ ഫാക്ടറിയിലെ കെമിക്കല്‍ ടാങ്ക് തകർന്ന് വൻ അപകടം;  നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റു

 
54455

 വാഷിംഗ്ടൺ: യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലുള്ള ലോംഗ്‌വ്യൂ സിറ്റിയിലെ പ്രമുഖ പാക്കേജിംഗ് കമ്പനിയായ 'നിപ്പോൺ ഡൈനൊവേവ്' പ്ലാന്‍റിൽ കെമിക്കൽ ടാങ്ക് തകർന്ന്  അപകടം. അപകടത്തിൽ പത്തിലധികം തൊഴിലാളികൾക്ക് പൊള്ളലും പരിക്കുമേറ്റു.   ഇവരെ സമീപത്തെ സെന്‍റ് ജോൺ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു.

 ടാങ്ക് തകർന്നതിനെത്തുടർന്ന് ഈ രാസദ്രാവകം പ്ലാന്‍റിലുടനീളം പടരുകയായിരുന്നു.  ടാങ്ക് തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും  പ്രദേശവാസികൾക്ക് മറ്റ് ആരോഗ്യഭീഷണികൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web