ഡ്രൈവിങ്ങിനിടെ ഫോണില്‍ ചാറ്റിങ്; സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരി കുടുക്കി, ദൃശ്യങ്ങള്‍ വൈറലായതോടെ പിറ്റേന്ന് ബസില്‍ കയറിയ യുവതിയെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി

 
DRIVER

ചങ്ങനാശ്ശേരി: മൊബൈല്‍ ഫോണ്‍ നോക്കി സ്വകാര്യബസ് ഡ്രൈവര്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചങ്ങനാശ്ശേരി- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവര്‍ ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നോക്കി വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.


ഫോണില്‍ ചാറ്റുചെയ്ത് ഡ്രൈവര്‍ വാഹനമോടിക്കുന്ന ദൃശ്യം യാത്രക്കാരി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുകയായിരുന്നു. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. ദൃശ്യങ്ങള്‍ വൈറലായതോടെ പിറ്റേന്ന് ബസില്‍ കയറിയ യുവതിയെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. വീട്ടില്‍ കയറി വകവരുത്തുമെന്നായിരുന്നു ഭീഷണി.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ ഇടയ്ക്കിടക്ക് നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. െഡ്രെവര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഹിയറിങ്ങിന് ഹാജരാകണമെന്ന് കാണിച്ച് കോട്ടയം ആര്‍.ടി.ഒ., ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം സ്വകാര്യ ബസിന്റെ അമിതവേഗം കാരണം കോട്ടയത്ത് ഒരു പെണ്‍കുട്ടി മരിച്ചിരുന്നു.

Tags

Share this story

From Around the Web