ചാര്‍ലി കിര്‍ക്ക് വധം: പ്രതിക്കുമേല്‍ കോടതി കൊലപാതകമടക്കമുള്ള ഗുരുതര കുറ്റംചുമത്തി

​​​​​​​

 
charley



ടെയ്‌ലര്‍ റോബിന്‍സണിനുമേല്‍ കോടതി കൊലപാതകമടക്കമുള്ള ഗുരുതര കുറ്റംചുമത്തി.

കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ റോബിന്‍സണ്‍ സുഹൃത്തും ഫ്‌ളാറ്റ്‌മേറ്റുമായ യുവതിയോട് കുറ്റ സമ്മതം നടത്തുന്ന വിഡിയോ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവായി നല്‍കിയിരുന്നു. 

വിഡിയോയില്‍ തനിക്ക് കിര്‍ക്കിനോട് അത്രയും വെറുപ്പാണെന്നു പ്രതി പറയുന്നുണ്ട്. കിര്‍ക്കിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കില്‍ റോബിന്‍സണിന്റെ ഡിഎന്‍എ കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. 

വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടെയാണ് റോബിന്‍ സണിനുമേല്‍ ചുമത്തിയത്.


തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവ് വെടിവെപ്പിന് ശേഷം ഓടി രക്ഷപ്പെടുന്ന വിഡിയോ എഫ്ബിഐ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകമാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 

ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അഞ്ജാതന്റെ വെടിയേറ്റ് 31 കാരന്‍ കൊല്ലപ്പെട്ടത്.

Tags

Share this story

From Around the Web