ചാര്‍ളി കിര്‍ക്കിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ച്  ട്രംപ്

​​​​​​​

 
charles


വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

 ചാര്‍ളി കിര്‍ക്കിന്റെ 32- ാം ജന്മദിനത്തില്‍ വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ എറിക്ക കിര്‍ക്ക്, അവാര്‍ഡ് സ്വീകരിച്ചു.

ചാര്‍ളി കിര്‍ക്കിനെ യഥാര്‍ത്ഥ അമേരിക്കന്‍ നായകനെന്നും സ്വാതന്ത്ര്യത്തിനായുള്ള നിര്‍ഭയ പോരാളിയെന്നും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്തസാക്ഷി എന്നും പ്രസിഡന്റ്ട്രംപ് വിശേഷിപ്പിച്ചു. 

വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്  തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

രണ്ടാമത് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് സമ്മാനിക്കുന്ന ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡമാണ് ഈ അവാര്‍ഡ്.
 

Tags

Share this story

From Around the Web