ഡോണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കെര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

 
charley

ഡോണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കെര്‍ക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ ചാര്‍ളി കെര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കെര്‍ക്ക് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപ് ചേരിയിലേക്ക് അടുപ്പിക്കുന്നതില്‍ ചാര്‍ളി കെര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു. ചാര്‍ളി കെര്‍ക്ക് യുവാക്കളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Tags

Share this story

From Around the Web