മറിയമെന്ന അമ്മയുടെ പ്രത്യേകതകള്‍
സകലജനത്തിന്റെയും മാതാവായ പരിശുദ്ധ മറിയത്തെക്കുറിച്ച് ഒന്ന് ധ്യാനിച്ചാലോ. മറ്റൊരു അമ്മയ്ക്കും ഇല്ലാത്ത ഒരുപാട് പ്രത്യേകതകള്‍ അവള്‍ക്കുണ്ടായിരുന്നു. എന്തൊക്കെയായിരുന്നു അമ്മ എന്ന നിലയില്‍ പരിശുദ്ധ മറിയത്തിനുണ്ടായിരുന്ന പ്രത്യേകതകള്‍.
1. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചവള്‍
2. കന്യകാത്വത്തിന് ഭംഗം വരാതെ അമ്മയായവള്‍
3. ദൈവപുത്രന് ജന്മം നല്‍കിയവള്‍
4. മകന്റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ക്കും പ്രഘോഷണ-പ്രബോധനങ്ങള്‍ക്കും സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ചവള്‍
5. ഈ ലോകത്തെ മുഴുവന്‍ സന്താനങ്ങളായി ലഭിച്ചവള്‍
ഇതോടൊപ്പം തന്നെ അമ്മയെന്ന നിലയില്‍ അനേകം പ്രതിസന്ധികളിലൂടെയും വിഷമങ്ങളിലൂടെയും പരിശുദ്ധ മറിയത്തിന് കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്.
1. കാലിത്തൊഴുത്തില്‍ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നപ്പോള്‍
2. കൈക്കുഞ്ഞിനെയും കൊണ്ട് മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോള്‍
3. മകന്റെ അകാലമരണത്തെക്കുറിച്ച് പ്രവാചകനില്‍ നിന്ന് കേള്‍ക്കേണ്ടി വന്നപ്പോള്‍
4. കള്ളനെന്ന് മുദ്ര കുത്തപ്പെട്ടപ്പോള്‍
5. മകന്റെ പീഡാനുഭവങ്ങള്‍ക്കും അതിദയനീയമായ മരണത്തിനും സാക്ഷിയാകേണ്ടിയും നിസ്സഹായയായി നോക്കിനില്‍ക്കേണ്ടിയും വന്നപ്പോള്‍
ഇതെല്ലാം അസാധാരണമെന്ന് വിലയിരുത്തിയാല്‍ പോലും സാധാരണക്കാരായ അമ്മമാര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പല കാര്യങ്ങളും പരിശുദ്ധ മറിയം ചെയ്തിട്ടുണ്ട്.
1. ദൈവത്തിന്റെ കല്‍പ്പനകളെ അവിശ്വസിക്കാതെ ആമ്മേന്‍ പറഞ്ഞത്
2. ഉത്തമഭാര്യയായി ജീവിച്ചത്
3. മറ്റുള്ളവരുടെ ആവശ്യനേരങ്ങളില്‍ സഹായവുമായി ഓടിയെത്തി ശുശ്രൂഷിച്ചത് (എലിസബത്തിനെ)
4. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിച്ചത് (കാനായിലെ കല്ല്യാണ വേള)
5. വേദനകളും അപമാനങ്ങളും ഹൃദയത്തില്‍ സംഗ്രഹിച്ച് ത്യാഗപൂര്‍വം ജീവിച്ചത്.
ഉത്തമഭാര്യയാകണോ, ഉത്തമയായ അമ്മയാകണോ അതിനായി ഈ സ്വര്‍ഗീയ അമ്മയെ മാതൃകയാക്കാം.