സെപ്റ്റംബര്‍ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍;സാമ്പത്തിക രംഗത്തും യാത്രാ നിബന്ധനകളിലും ശ്രദ്ധിക്കേണ്ട നിരവധി നിര്‍ണായക മാറ്റങ്ങള്‍
സെപ്റ്റംബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക രംഗത്തും യാത്രാ നിബന്ധനകളിലും ശ്രദ്ധിക്കേണ്ട നിരവധി നിര്‍ണായക മാറ്റങ്ങള്‍. ആദായനികുതി റിട്ടേണ്‍ ഫയലിംഗ്, എല്‍.പി.ജി ഇ-കെ.വൈ.സി എന്നിവയ്ക്കുള്ള സമയപരിധി അവസാനിക്കുന്നതിനൊപ്പം സിലിണ്ടര്‍ വില, വിമാന ഇന്ധന നിരക്ക്, ഇമിഗ്രേഷന്‍ പരിശോധനകളിലെ പുതിയ ഇളവുകള്‍ എന്നിവയും സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. സാധാരണക്കാരുടെ ജീവിതത്തെയും യാത്രകളെയും നേരിട്ട് ബാധിക്കുന്ന ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം.
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്
ടാക്‌സ് ഓഡിറ്റിന് വിധേയമല്ലാത്തതും ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനമുള്ളതുമായ വ്യക്തികള്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആയിരുന്നു. ഈ സമയം വൈകുന്നവര്‍ക്ക് ലേറ്റ് ഫീ നല്‍കേണ്ടി വരും. മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് 1,000 രൂപയും 5 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5,000 രൂപയുമാണ് പിഴയായി ഈടാക്കുന്നത്.
എല്‍.പി.ജി ഇ-കെ.വൈ.സി
ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെ.വൈ.സി പൂര്‍ത്തിയാക്കാത്ത ഗാര്‍ഹിക എല്‍.പി.ജി ഉപഭോക്താക്കള്‍ക്കായി നിശ്ചയിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 31-ന് അവസാനിച്ചു. വിതരണക്കാരുടെ ഏജന്‍സി വഴിയോ ഔദ്യോഗിക ഡിജിറ്റല്‍ ആപ്പുകള്‍ വഴിയോ ആയിരുന്നു ഇത് ചെയ്യേണ്ടിയിരുന്നത്. ഭാവിയില്‍ സബ്സിഡി തുക തടസ്സമില്ലാതെ ലഭിക്കാന്‍ ഈ ഇ-കെ.വൈസി നിര്‍ബന്ധമാണ്.
എല്‍.പി.ജി സിലിണ്ടര്‍ വില മാറ്റങ്ങള്‍
എണ്ണക്കമ്പനികള്‍ സാധാരണയായി എല്ലാ മാസവും ഒന്നാം തീയതി എല്‍.പി.ജി നിരക്കുകള്‍ പുനഃപരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 1 മുതല്‍ ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ പുതിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
അഹീെ ഞലമറ:തീവില! അടുക്കള ബജറ്റ് വീണ്ടും താളം തെറ്റുന്നു; സവാള വില 80 രൂപ കടന്നു! നൂറ് കടക്കുമോ?
വിമാന ഇന്ധന വിലയും ടിക്കറ്റ് നിരക്കുകളും
വിമാന ഇന്ധനത്തിന്റെ വില സെപ്റ്റംബര്‍ 1-ന് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിനെയും അതുവഴി ഭാവിയിലെ ടിക്കറ്റ് നിരക്കുകളെയും സ്വാധീനിച്ചേക്കാം.
ബാങ്കിംഗ് സേവന നിരക്കുകള്‍
എ.ടി.എം ഇടപാടുകള്‍, ക്യാഷ് ഹാന്‍ഡ്ലിംഗ്, വിവിധ അക്കൗണ്ട് സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരക്കുകള്‍ അതത് ബാങ്കുകള്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്താറുണ്ട്. ബാങ്കുകള്‍ തോറും ഈ സേവന നിരക്കുകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.
ഇമിഗ്രേഷന്‍ പരിശോധനയിലെ പുതിയ മാറ്റം
രാജ്യാന്തര വിമാന യാത്രക്കാരുടെ സമയനഷ്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി, ബോര്‍ഡിങ് പാസില്‍ സീല്‍ (സ്റ്റാമ്പ്) പതിക്കുന്ന രീതി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇനി മുതല്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്കായി ഫോണിലുള്ള ഡിജിറ്റല്‍ (ഇലക്ട്രോണിക്) ബോര്‍ഡിങ് പാസ് കാണിച്ചാല്‍ മതിയാകും.