മാറിപ്പായാശാനേ? വിഴിഞ്ഞം കരമാര്‍ഗം ഉള്ള ചരക്ക് ഗതാഗത ഉദ്ഘാടനം, പങ്കുവച്ചത് പിണറായി വിജയന്റെ പഴയ പോസ്റ്റര്‍; പി.ആര്‍.ഡിക്ക് അബദ്ധം

 
vozhinham

തിരുവനന്തപുരം: വിഴിഞ്ഞം കരമാര്‍ഗം ഉള്ള ചരക്ക് ഗതാഗത ഉദ്ഘാടത്തില്‍ പി.ആര്‍.ഡി. പങ്കുവച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോസ്റ്റര്‍.

 വിഴിഞ്ഞം കരമാര്‍ഗം ഉള്ള ചരക്ക് ഗതാഗത ഉദ്ഘാടനം പിആര്‍ഡി പങ്കുവച്ചത് പിണറായി വിജയന്റെ പഴയ പോസ്റ്ററാണ്. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന പരിപാടിയുടെ പോസ്റ്റര്‍ ആണ് പങ്ക് വച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ആ പോസ്റ്റര്‍ മാറ്റി പുതിയ പോസ്റ്റര്‍ പങ്കുവെച്ചു.


അതേസമയം ചിത്രം മാറുന്ന ചുവടുവയ്പ്പിനരികെ വിഴിഞ്ഞം. ഇതുവരെ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം മാത്രമായിരുന്നെങ്കില്‍ ഇനി കരവഴിയും ചരക്കുനീക്കം. 

അതിന് കസ്റ്റംസിന്റെ നിര്‍ണായക അനുമതിയുമായി. ദേശീയപാത വഴി കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നല്‍കിയിരുന്നു. ട്രയല്‍ റണ്ണും നടത്തി.

ഈ മാസം 18ന് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍, ഫ്‌ലാഗ് ഓഫ് ചെയ്യും.സമ്പൂര്‍ണ കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

നിലവില്‍ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്‌നറുകള്‍ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളില്‍ എത്തിച്ചാണ് റോഡ് മാര്‍ഗം ചരക്കുനീക്കം നടക്കുന്നത്.ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ കൊണ്ടുപോകാം.

ഷിപ്പിങ് കമ്പനികള്‍ക്കും ഏജന്റുമാര്‍ക്കും ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.തുറമുഖത്ത് ഇറക്കുന്ന ചരക്കുകള്‍ 48 മണിക്കൂറിനുളളില്‍ നീക്കണമെന്നാണ് കസ്റ്റംസ് നിര്‍ദേശം.

 രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം മാറുമ്പോള്‍ ഗതാഗതച്ചെലവ് കുറയുമെന്നും വിതരണശൃംഖല കൂടുതല്‍ ശക്തമാകുമെന്നുമാണ് പ്രതീക്ഷ.തുറമുഖത്തിന്റെ നേട്ടം നേരിട്ട് ലഭ്യമായിത്തുടങ്ങുമെന്നും കണക്കുകൂട്ടല്‍.

18ന് മിഷന്‍ സമുദ്ര ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപകര്‍ ഉള്‍പ്പടെ പങ്കെടുക്കും. വിഴിഞ്ഞം പ്രവര്‍ത്തനം തുടങ്ങിയിട്ട് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി.ഇ.യു കണ്ടൈനര്‍ കൈകാര്യം ചെയ്തതിലൂടെ ലോകോത്തര മരീടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം കൈവരിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web