മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് കാലവർഷം ശക്തമാകും; തിരുവനന്തപുരം മുതൽ തൃശൂർ വരെ ഓറഞ്ച് അലേർട്ട്

 
rain

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലവർഷം ശക്തമാകും.ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ കാസർഗോഡ് മുതൽ എറണാകുളം വരെ ഓറഞ്ച് അലേർട്ട്. മറ്റന്നാൾ 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. കേരളം, മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം വ്യാപിച്ചു.

ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകി ജൂൺ 4നാണ് കാലവർഷം എത്തിയത്. കാലവർഷമെത്തിയതോടെ കേരളത്തിൽ മഴ ശക്തമായി.മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴിച്ച് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

ജൂൺ ഏഴ് വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags

Share this story

From Around the Web