സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട്

 
Rain

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് തുടരും. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags

Share this story

From Around the Web