അധികൃതര്‍ക്ക് വീണ്ടും വെല്ലുവിളി. ഒരു ലോക്കറില്‍ 50 കോടിയുടെ സ്വര്‍ണവും ഒന്നര കോടി രൂപയും; പ്രളയത്തില്‍ ഒലിച്ചുപോയത് 20 ബാങ്കുകളുടെ ലോക്കറുകള്‍
 

 
NEPAL LOTTERY

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 20 ബാങ്കുകളുടെ ലോക്കറുകള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്കത്തില്‍ കാണാതായ ആയിരക്കണക്കിന് ആളുകളെ കണ്ടെത്തുന്നതിനൊപ്പം ബാങ്കുകളുടെ കാണാതായ ലോക്കറുകള്‍ കണ്ടെത്തി സുരക്ഷിതമാക്കുക എന്നതും അധികൃതര്‍ക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. 

പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ ചിലത് ഒഴുക്കില്‍പ്പെട്ടുപോയപ്പോള്‍ മറ്റുചിലത് കനത്ത ചെളിയില്‍ മൂടപ്പെട്ട നിലയിലാണ്.
കഴിഞ്ഞ ദിവസം ധാഡിംഗ് ജില്ലയിലെ അപ്പര്‍ റസുവ പ്രദേശത്ത് പ്രളയത്തില്‍ ഒലിച്ചുപോയ ഒരു ലോക്കറില്‍നിന്ന് 92 ലക്ഷം നേപ്പാളി രൂപ മോഷ്ടിച്ചെന്നാരോപിച്ച് 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കാണാതായ ലോക്കറുകള്‍ക്കായുള്ള തിരച്ചില്‍ അധികൃതര്‍ ശക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനാണ് സേനയുടെ പ്രഥമ പരിഗണനയെന്ന് ഡിഐജി അബി നാരായണ്‍ കഫ്ലെ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതബാധിത മേഖലകളില്‍ ക്രമസമാധാനം ഉറപ്പാക്കേണ്ടതും ഒരേസമയം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ത്രിശൂലി നദിയിലുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയ കാര്‍ഷിക വികസന ബാങ്കിന്റെ ധുംഗെ ശാഖയിലെ ഒരു ലോക്കര്‍ എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. ലോക്കറില്‍ 1.5 കോടി നേപ്പാളി രൂപയും ഏകദേശം 50 കോടി നേപ്പാളി രൂപ മൂല്യമുള്ള സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിരുന്നുവെന്നാണ് വിവരം.

Tags

Share this story

From Around the Web