പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെല്ലുവിളി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു.നേരത്തെ കോതമംഗലം സിഐയെയും സമൂഹമാധ്യമങ്ങളിലൂടെ ആയങ്കി ഭീഷണിപ്പെടുത്തിയിരുന്നു
 

 
arjun


 
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്ത് ഊന്നുകല്‍ പൊലീസ്. ഊന്നുകല്‍ സിഐക്കെതിരെ ഇന്‍സ്റ്റഗ്രാം സന്ദേശം വഴിയായിരുന്നു ഇത്തവണ ആയങ്കിയുടെ വെല്ലുവിളി. കേസില്‍ മുന്‍കൂര്‍ ജാമ്യം എടുത്തേ താന്‍ മടങ്ങിയെത്തുകയുള്ളൂവെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ പിടിക്കാനുമാണ് അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

നേരത്തെ കോതമംഗലം സിഐയെയും സമൂഹമാധ്യമങ്ങളിലൂടെ ആയങ്കി ഭീഷണിപ്പെടുത്തിയിരുന്നു. കോതമംഗലം സിഐ പ്രശാന്തിന് എതിരെയായിരുന്നു ആയങ്കിയുടെ പോസ്റ്റ്. പിന്നാലെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ആയങ്കിക്കെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയും സിഐയെ ഭീഷണിപ്പെടുത്തിയതില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഐടി ആക്ട് പ്രകാരമായിരുന്നു നടപടി.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു കോതമംഗലം സിഐയെ ആയങ്കി ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആയങ്കി അറസ്റ്റിലായത്. മെയ്യിലായിരുന്നു അറസ്റ്റ്. ആയങ്കിക്കൊപ്പം മരട് അനീഷിന്റെ കൂട്ടാളികളെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags

Share this story

From Around the Web