ചാക്കോ കെ തോമസിന് ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ്

ബെംഗളൂരു : ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ മുതിര്‍ന്ന എഴുത്തുകാരന്‍ ഡോ. എം സ്റ്റീഫന്‍ കോട്ടയം, ബഥേല്‍ ബൈബിള്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജയിംസ് ജോര്‍ജ്ജ് വെണ്മണി എന്നിവര്‍ സമ്മാനിച്ചു.
ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകനും ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്റുമായ ചാക്കോ കെ.തോമസ് ബെംഗളുരു (മികച്ച ലേഖനം), ഗ്രേസ് സന്ദീപ് വയനാട് (മികച്ച ഫീച്ചര്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജില്‍ നടന്ന ക്രൈസ്തവ എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബ സംഗമത്തിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
മീഡിയ അസോസിയേഷന്‍ പ്രസിഡന്റും ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ അസിസ്റ്റന്റ് ഓവര്‍സിയറുമായ റവ. പി.ജി.മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മരുപ്പച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ.മാത്യു മുഖ്യ പ്രഭാഷണം നടത്തി.
മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിബു മുളളംകാട്ടില്‍,ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട് , ഹാലേലൂയ്യാ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, സ്വര്‍ഗ്ഗീയധ്വനി ചീഫ് എഡിറ്റര്‍ ഫിന്നി പി മാത്യു, ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി ചെവൂക്കാരന്‍ ,പാസ്റ്റര്‍ ഫിന്നി ജോര്‍ജ്ജ് പുനലൂര്‍, ക്രൈസ്തവ ബോധി ജനറല്‍ പ്രസിഡന്റ് ഷാജന്‍ ജോണ്‍ ഇടക്കാട്, അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡി കുഞ്ഞുമോന്‍ പോത്തന്‍കോട്, ശാരോണ്‍ റൈറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ അനീഷ് കൊല്ലംകോട് എന്നിവര്‍ പ്രസംഗിച്ചു.
ലിഷ കാതേട്ട്, മെര്‍ലിന്‍ ഷിബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.
ക്യാപ്ഷന്‍: ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ചാക്കോ കെ തോമസിന് എഴുത്തുകാരന്‍ ഡോ. എം സ്റ്റീഫന്‍ കോട്ടയം സമ്മാനിക്കുന്നു.