കര്‍ണാടകയില്‍ ദുഃഖവെള്ളിയാഴ്ച സിഇടി പരീക്ഷ. പ്രതിക്ഷേധം ഉയര്‍ന്ന ഉടന്‍ കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ടു. പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനം

ബംഗളൂരു: കര്‍ണാടകയില്‍ ദുഃഖവെള്ളിയാഴ്ച നടത്താനിരുന്ന സിഇടി പരീക്ഷ മാറ്റിവച്ചു. കര്‍ണാടക പരീക്ഷാ അതോറിറ്റി (കെഇഎ) സിഇടി - 2025 പരീക്ഷയാണ് ക്രൈസ്തവ വിഭാഗത്തിന്റെ പ്രതിഷേത്തെ തുടര്‍ന്ന് പുനഃക്രമീകരിച്ചത്.
ഏപ്രില്‍ 18ന് ആയിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് തന്നെയാണ് ക്രൈസ്തവര്‍ യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നത്.
ഇതോടെ സഭകള്‍ പ്രതിക്ഷേധം ഉയര്‍ത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരീക്ഷ മാറ്റിവെക്കാന്‍ നടപടി വേണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പരീക്ഷാ തീയതി മാറ്റിയതായി കെഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് പ്രസന്ന അറിയിച്ചു.