സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം; ഐടി നിയമങ്ങളില്‍ മാറ്റം വരുന്നു, ഇതിനായി 2000ത്തിലെ ഐടി ആക്ടില്‍ ഭേദഗതി വരുത്തും

 
SOCIAL



 
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയമപരമായ സംരക്ഷണം പിന്‍വലിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി 2000ത്തിലെ ഐടി ആക്ടില്‍ ഭേദഗതി വരുത്തും. പ്രതിപക്ഷത്തിന്റെയും സര്‍ക്കാര്‍ വിരുദ്ധവുമായ പ്രചാരണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങള്‍ കൂടുതല്‍ പ്രചാരം നല്‍കുന്നുണ്ടെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് തീരുമാനം.


ജൂലൈയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഓണ്‍ലൈനായി പിന്തുണ ഏകോപിപ്പിക്കുന്നതില്‍ ഇന്‍സ്റ്റാഗ്രാം വഹിച്ച പങ്കും ചര്‍ച്ചകളെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങള്‍ വെറും സന്ദേശവാഹകര്‍ മാത്രമല്ലെന്നും, ആള്‍ക്കാര്‍ എന്ത് കാണണമെന്ന് തീരുമാനിക്കുന്ന അല്‍ഗോരിതങ്ങള്‍ നിര്‍മിക്കുന്നത് അവരാണെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.


പ്രധാനമന്ത്രിയുടെ വീഡിയോ മെറ്റ നീക്കം ചെയ്തതും, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പ്ലാറ്റ്ഫോമുകള്‍ പരാജയപ്പെടുന്നെന്ന പരാതികളും ഡീപ്ഫെയ്ക്കുകളുടെ വ്യാപനത്തെക്കുറിച്ചും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകളും നിയന്ത്രണങ്ങള്‍ വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്. ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഇത്തരത്തില്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


നിയമം പ്രാബല്യത്തില്‍ വന്നാല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷ ഇല്ലാതാകുകയും, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തേക്കാം.

Tags

Share this story

From Around the Web