മെസേജിങ് ആപ്പുകള്‍ക്ക് ഏകീകൃത ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം. ആലോചന തുടങ്ങി

 
message


ന്യൂഡല്‍ഹി: മെസേജിങ് ആപ്പുകള്‍ക്ക് ഏകീകൃത ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം ആലോചന തുടങ്ങി. വാട്‌സ്ആപ്പ് യൂസര്‍ നെയിം വിവാദത്തിന് പിന്നാലെയാണ് നീക്കം.


വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ക്കെല്ലാം ഏകീകൃതമായ ചട്ടക്കൂട് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്. 

ഒരു പ്ലാറ്റ്ഫോമിന് മാത്രമായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. പകരം, എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഒരേ മാനദണ്ഡങ്ങള്‍ ബാധകമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ആലോചന തുടങ്ങി.

Tags

Share this story

From Around the Web