വിദേശ വിദഗ്ധരെ നിയമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് വിസ നടപടികൾ ലളിതമാക്കി കേന്ദ്രം

 
passport

ഡല്‍ഹി:  ഇന്ത്യയിലെ കമ്പനികള്‍ക്ക് വിദേശങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും എളുപ്പത്തില്‍ കൊണ്ടുവരുന്നതിനായി വിസ നടപടികള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. 

മെഷീന്‍ ഇന്‍സ്റ്റാളേഷന്‍, ഗുണനിലവാര പരിശോധന, പരിശീലനം, പ്ലാന്റ് ഡിസൈന്‍ തുടങ്ങിയ പ്രധാന ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ വിദഗ്ധരുടെ സേവനം ആവശ്യമുള്ള കമ്പനികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

വിദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ചൈനയില്‍ നിന്ന് മെഷിനറികളും പ്രത്യേക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ വിസ പരിഷ്‌കാരം വലിയ സഹായമാകും.

തങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ചൈനീസ് വിദഗ്ധര്‍ക്ക് വിസ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പല ഇന്ത്യന്‍ കമ്പനികളും അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags

Share this story

From Around the Web