71 അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ

Medicine

ന്യൂഡൽഹി: പ്രമേഹം, അലർജി, സ്തനാർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച്‌ കേന്ദ്ര സർക്കാർ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. സർക്കാർ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വിൽപ്പന വിലയിൽ ജിഎസ്‍ടി കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് അനുമതിയുണ്ട്.

സ്തനാർബുദത്തിനും ആമാശയ അർബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രസ്റ്റസുമാബ് എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 രൂപയായാണ് എൻപിപിഎ നിശ്ചയിച്ചിരിക്കുന്നത്. റിലയൻസ് ലൈഫ് സയൻസസാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. വയറ്റിലെ അൾസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്ലാരിത്രോമൈസിൻ, എസോമെപ്രസോൾ, അമോക്സിസിലിൻ എന്നിവ അടങ്ങിയ ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കോമ്പിനേഷൻ മരുന്നിന്റെ വില ഒരു ടാബ്‌ലറ്റിന് 162.5 രൂപയായി നിശ്ചയിച്ചു. അതുപോലെ, ചില ഗുരുതര അണുബാധകൾക്കെതിരെ ഉപയോഗിക്കുന്ന സെഫ്‌ട്രിയാക്സോൺ, ഡൈസോഡിയം എഡെറ്റേറ്റ്, സൾബാക്ടം പൗഡർ എന്നിവ അടങ്ങിയ മരുന്നിന്റെ വില ഒരു വയലിന് 626 രൂപയായി നിശ്ചയിച്ചു. സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയ 25 പ്രമേഹ മരുന്നുകളുടെയും എംപാഗ്ലിഫ്ലോസിൻ അടങ്ങിയ നിരവധി പ്രമേഹ മരുന്ന് കോമ്പിനേഷനുകളുടെയും ചില്ലറ വിൽപ്പന വിലയും എൻപിപിഎ നിശ്ചയിച്ചിട്ടുണ്ട്.

രാജ്യത്തെ ഔഷധ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുന്ന സർക്കാർ റെഗുലേറ്ററി ഏജൻസിയാണ് എൻപിപിഎ. മരുന്ന് നിർമ്മാതാക്കൾ ഡീലർമാർക്കും സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും സർക്കാരിനും വിലവിവര പട്ടിക നൽകണമെന്ന് ഏതാനും മാസങ്ങൾ മുമ്പ് എൻപിപിഎ ഉത്തരവിട്ടിരുന്നു. ഇത് പരിശോധിച്ച് എൻപിപിഎ നിശ്ചയിച്ച വിലയിൽ തന്നെയാണോ മരുന്നുകൾ വിൽക്കുന്നതെന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയും. ചില്ലറ വിൽപനക്കാരനും വിതരണക്കാരനും തങ്ങളുടെ സ്ഥാപനങ്ങളിൽ വില വിവര പട്ടിക എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നേരത്തെ നിർദേശം നൽകിയിരുന്നു. ഈ നിർദേശം ഓൺലൈൻ വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഉത്തരവിലുണ്ട്.

ന്യൂഡൽഹി: പ്രമേഹം, അലർജി, സ്തനാർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച്‌ കേന്ദ്ര സർക്കാർ. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. സർക്കാർ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വിൽപ്പന വിലയിൽ ജിഎസ്‍ടി കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് അനുമതിയുണ്ട്.

സ്തനാർബുദത്തിനും ആമാശയ അർബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രസ്റ്റസുമാബ് എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 രൂപയായാണ് എൻപിപിഎ നിശ്ചയിച്ചിരിക്കുന്നത്. റിലയൻസ് ലൈഫ് സയൻസസാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. വയറ്റിലെ അൾസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്ലാരിത്രോമൈസിൻ, എസോമെപ്രസോൾ, അമോക്സിസിലിൻ എന്നിവ അടങ്ങിയ ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കോമ്പിനേഷൻ മരുന്നിന്റെ വില ഒരു ടാബ്‌ലറ്റിന് 162.5 രൂപയായി നിശ്ചയിച്ചു. അതുപോലെ, ചില ഗുരുതര അണുബാധകൾക്കെതിരെ ഉപയോഗിക്കുന്ന സെഫ്‌ട്രിയാക്സോൺ, ഡൈസോഡിയം എഡെറ്റേറ്റ്, സൾബാക്ടം പൗഡർ എന്നിവ അടങ്ങിയ മരുന്നിന്റെ വില ഒരു വയലിന് 626 രൂപയായി നിശ്ചയിച്ചു. സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയ 25 പ്രമേഹ മരുന്നുകളുടെയും എംപാഗ്ലിഫ്ലോസിൻ അടങ്ങിയ നിരവധി പ്രമേഹ മരുന്ന് കോമ്പിനേഷനുകളുടെയും ചില്ലറ വിൽപ്പന വിലയും എൻപിപിഎ നിശ്ചയിച്ചിട്ടുണ്ട്.

രാജ്യത്തെ ഔഷധ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുന്ന സർക്കാർ റെഗുലേറ്ററി ഏജൻസിയാണ് എൻപിപിഎ. മരുന്ന് നിർമ്മാതാക്കൾ ഡീലർമാർക്കും സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും സർക്കാരിനും വിലവിവര പട്ടിക നൽകണമെന്ന് ഏതാനും മാസങ്ങൾ മുമ്പ് എൻപിപിഎ ഉത്തരവിട്ടിരുന്നു. ഇത് പരിശോധിച്ച് എൻപിപിഎ നിശ്ചയിച്ച വിലയിൽ തന്നെയാണോ മരുന്നുകൾ വിൽക്കുന്നതെന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയും.

ചില്ലറ വിൽപനക്കാരനും വിതരണക്കാരനും തങ്ങളുടെ സ്ഥാപനങ്ങളിൽ വില വിവര പട്ടിക എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നേരത്തെ നിർദേശം നൽകിയിരുന്നു. ഈ നിർദേശം ഓൺലൈൻ വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഉത്തരവിലുണ്ട്.

Tags

Share this story

From Around the Web