കോട്ടയം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി ശതോത്തര രജതജൂബിലി; സമാപനം ഞായറാഴ്ച

 
kottayam shathothari

കോട്ടയം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി (പഴയ ചന്ത പള്ളി) യുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജൂലൈ അഞ്ചിന് 11 മണിക്ക് പള്ളിയില്‍ നടക്കും. 


മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.സി.എസ്.ഐ. സഭയിലെ ബിഷപ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, തൊഴിയൂര്‍ സഭയിലെ സിറില്‍ മാര്‍ ബസേലിയസ് ഒന്നാമന്‍ മെത്രാപ്പൊലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.


വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ., കോട്ടയം നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ.എം.സി.തോമസ്, ഭദ്രാസന സെക്രട്ടറി റവ.അലക്‌സ് ഏബ്രഹാം, നഗരസഭാ കൗണ്‍സിലര്‍ മോന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. 


മലങ്കര സഭാ വൈദിക ട്രസ്റ്റി ആയിരുന്ന താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരുടെ നേതൃത്വത്തില്‍ നിര്‍മിച്ച് 1906 ഡിസംബര്‍ 29ന് തീത്തൂസ് പ്രഥമന്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കൂദാശ ചെയ്തതാണ് പഴയചന്ത പള്ളി എന്ന് അറിയപ്പെടുന്ന കോട്ടയം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി.

ഒരു വര്‍ഷം നീണ്ട ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വേദപുസ്തക പാരായണം, ആദ്യകാല ഇടവകാംഗങ്ങളുടെ സംഗമം, എക്യുമെനിക്കല്‍ വനിതാ സംഗമം, മുന്‍ കാല ഗായക സംഘാംഗങ്ങളുടെ ഒത്തുചേരല്‍, ഭവന നിര്‍മാണം, ഡയാലിസിസ് കിറ്റ് വിതരണം തുടങ്ങി സ്‌നേഹക്കൂട് മുതല്‍ സ്‌നേഹാര്‍ദ്രം വരെ പേരിട്ട ഒട്ടേറെ പരിപാടികള്‍ നടന്നു. 


ദേവാലയ നവീകരണത്തിനൊപ്പം രജത ജൂബിലി കെട്ടിടം, അറുത്തൂട്ടി കവലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും നിര്‍മിക്കുമെന്ന് വികാരി റവ. ഡോ. ജോ ജോസഫ് കുരുവിള, സെക്രട്ടറി കുര്യന്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ നോബിള്‍ തോമസ് എന്നിവര്‍ അറിയിച്ചു

Tags

Share this story

From Around the Web