സിഎംഐ സന്യാസ സമൂഹ സ്ഥാപനത്തിന്റെ 195-ാം വാർഷികം ആചരിച്ചു

 
Cmi

മാന്നാനം: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും വിലയുള്ളവരാണെന്ന് വിശുദ്ധ ചാവറയച്ചൻ തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സിഎംഐ സന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിന്റെ 195 -ാം വാർഷിക ദിനത്തിൽ മാന്നാനം സെൻ്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സിഎംഐ സഭയുടെ പ്രിയോർ ഫാ.ഡോ. പോൾ ആച്ചാണ്ടി, വികാർ ജനറൽ, ജനറൽ കൗൺസിലർമാർ, വിവിധ പ്രോവിൻസുകളിലെ പ്രോവിൻഷ്യൽമാർ, പ്രോവിൻഷൽ കൗൺസിലർമാർ തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ സഹ കാർമികരായിരുന്നു. സന്യാസ സമൂഹ സ്ഥാപനത്തിന്റെ ദ്വിശതാബ്ദിക്ക് മുന്നൊരുക്കമായി നടത്തിവരുന്ന ദശവത്‌സര ആഘോഷത്തോടനുബന്ധിച്ചുള്ള മാധ്യമ വർഷാചരണത്തിൻ്റെ ഉദ്ഘാടനവും മാർ തോമസ് തറയിൽ നിർവഹിച്ചു.

1831 മേയ് 11ന് വിശുദ്ധ ചാവറയച്ചനും പാലയ്ക്കൽ മല്പാനും പോരൂക്കര മല്പാനും ചേർന്ന് മാന്നാനം കുന്നിൽ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ടതിൻ്റെ വാർഷികദിനമാണ് സന്യാസ സമൂഹ സ്ഥാപന വാർഷികദിനമായി ആചരിക്കുന്നത്. ദശവത്സര ജൂബിലി ഉദ്ഘാടനം 2022 മേയ് 11നാണ് നടത്തിയത്.

Tags

Share this story

From Around the Web