കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീലിങ് അടര്‍ന്നുവീണു, മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്താണ് അപകടമുണ്ടായത്
Oct 24, 2026, 12:02 IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്നുവീണ് അപകടം. രോഗികളും കൂട്ടിരിപ്പുകാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി ആളുകള്‍ വിശ്രമിക്കാറുള്ള സ്ഥലത്തായിരുന്നു സംഭവം. മഴ കാരണം കൂട്ടിരുപ്പുകാര്‍ മാറിക്കിടന്നത് വന്‍ ദുരന്തം ഒഴിവാക്കി.