ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ രണ്ട് ഘട്ടമായി നടത്താനൊരുങ്ങി സിബിഎസ്ഇ
 

 
cbse

ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ രണ്ട് ഘട്ടമായി നടത്താനൊരുങ്ങി സിബിഎസ്ഇ. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം പരീക്ഷ മേയിലും ആയിരിക്കും നടത്തുക.


 മാര്‍ക്ക് മെച്ചപ്പെടുത്താന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മേയില്‍ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും എഴുതണം. ഒരു തവണ മാത്രമായിരിക്കും ഇന്റേണല്‍ അസസ്‌മെന്റ്.

ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷയുടെ ഫലം ജൂണിലും പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. 

ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷകള്‍ എന്നിവയില്‍ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും. മൂല്യനിര്‍ണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിര്‍ണയത്തിലെ ആവര്‍ത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍.

Tags

Share this story

From Around the Web