കരൂര്‍ ദുരന്തം - വിജയ്‌യ്ക്ക് സി.ബി.ഐ.സമന്‍സ്. ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് നോട്ടീസ്

 
vijay


ചെന്നൈ:തമിഴ്‌നാട് കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌യ്ക്ക് സിബിഐ സമന്‍സ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. 

നേരത്തെ ടിവികെയുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത പൊതുയോഗങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിബിഐ സമന്‍സ് അയച്ചിരിക്കുന്നത്.

കരൂര്‍ ദുരന്തത്തിന് ശേഷം നടന്ന യോഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പൊതുയോഗങ്ങള്‍ സജീവമാക്കി വരികയായിരുന്നു. 

ഇതിനിടെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള സിബിഐ സമന്‍സ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയപരമായി തന്നെ ഡിഎംകെ ഉപയോഗിക്കും. സിബിഐ സമന്‍സില്‍ ടിവികെ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നായിരുന്നു ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. 

കരൂര്‍ അപകടത്തില്‍ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അകൗണ്ടില്‍ നല്‍കിയിരുന്നു.

Tags

Share this story

From Around the Web