എഫ് സി ആര്‍ എ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തതിനെ സ്വാഗതം ചെയ്ത് സിബിസിഐ
വിവാദമായ എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാതിരുന്നതിനെ സ്വാഗതം ചെയ്തു സിബിസിഐ പ്രതിനിധി റോബിന്‍സണ്‍ റോഡ്രിഗസ്.
എഫ്‌സിആര്‍എ നിയമഭേദഗതിയെ പറ്റിയുളള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ എന്നും റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.
വിഷയത്തില്‍ ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംപിമാര്‍ക്കും നന്ദി പറഞ്ഞ റോഡ്രിഗസ് ബില്ലിലെ ചില വ്യവസ്ഥകള്‍ തീര്‍ത്തും യുക്തിരഹിതമാണെന്നും പറഞ്ഞു.
ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും എന്നും റോഡ്രിഗസ് പറഞ്ഞു.
നേരത്തെ വിവാദമായ എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ ഇനി കൂടുതല്‍ ചര്‍ച്ചയില്ലാതെ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇന്നലെ പറഞ്ഞത് പരക്കെ ആശങ്കയ്ക്കും പ്രതിഷേധങ്ങള്‍ക്കും വഴി വെച്ചിരുന്നു,
ഇന്ന് പാര്‌ലമെന്റില്‍ പ്രതിപക്ഷ എംപി മാരുടെ വന്‍ പ്രതിഷേധത്തിന് ഇടയിലാണ് ഇന്ന് വിവാദ ബില് അവതരിപ്പിക്കില്ലെന്ന് സ്പീക്കര്‍ അറിയിക്കുക ആയിരുന്നു.