സിബിസിഐ എക്യുമെനിക്കല്‍ യോഗം ചേര്‍ന്നു

 
CBCI



ബംഗളൂരു: സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അവസാനഭാഗത്ത് നാഷ്ണല്‍ എക്യുമെനിക്കല്‍ ബിഷപ്സ് ഫെലോഷിപ്പിന്റെയും നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യയുടെയും സംയുക്ത യോഗം ചേര്‍ന്നു.

 സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ആന്റണി പുള ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാരും പ്രതിനിധികളും പങ്കെടുത്തു.

ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ നേരിടുന്ന വെല്ലുവിളികള്‍ യോഗം ചര്‍ച്ച ചെയ്തു. സിബിസിഐ ഡെസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍ മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമാപന സന്ദേശം നല്‍കി.

 സിബിസിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. മാത്യു കോയിക്കല്‍, സിബിസിഐ ഡെസ്‌ക് ഫോര്‍ എക്യുമെനിസം സെക്രട്ടറി ഫാ. അന്റോണി രാജ് തുമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web