ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിച്ച് സിബിസിഐ

 
Cbci


ഡല്‍ഹി:ഡല്‍ഹിയില്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് 'സന്‍സദ് മാര്‍ച്ച്' നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെയും കണ്ണീര്‍വാതക പ്രയോഗത്തെയും അപലപിച്ച് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. 

സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങള്‍ക്ക് നേരെ അനാവശ്യ ബലപ്രയോഗം നടത്തിയത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് സിബിസിഐ വ്യക്തമാക്കി. 

സുതാര്യവും നീതിയുക്തവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി തെരുവിലിറങ്ങി സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണ്. ക്രൂരമായ പോലീസ് നടപടി നേരിടേണ്ടി വന്ന വിദ്യാര്‍ത്ഥികളോട് സി ബി സി ഐപൂര്‍ണ്ണമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. 

അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഉന്നയിച്ച് ദീര്‍ഘനാളായി നിരാഹാര സമരം അനുഷ്ഠിക്കുകയും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ സി ബി സി ഐ കടുത്ത ആശങ്ക രേഖപ്പെടുത്തി. 

ജനങ്ങളുടെ പരാതികളും വിയോജിപ്പുകളും അടിച്ചമര്‍ത്തുന്ന രീതി അവസാനിപ്പിക്കണമെന്നും, പ്രതിഷേധക്കാരുമായി ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്നും ഇആഇക ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web