രാജസ്ഥാനില്‍ നിന്ന് കന്നുകാലി ലോറിയില്‍ കടത്തി; ലക്ഷ്യം ക്രിസ്തുമസ് പുതുവത്സര ആഘോഷം; നാല് ചാക്കില്‍ നിറച്ച 85 കിലോ കഞ്ചാവ് പിടികൂടി

 
RAJATHAN 111


മലപ്പുറം: പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വീട്ടില്‍ സൂക്ഷിച്ചിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം വെളിയംകോട് പഴഞ്ഞി സ്വദേശി മുഹമ്മദ് അസ്ഫറിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും നാല് ചാക്കുകളിലായി 85 കിലോ കഞ്ചാവ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം മുഹമ്മദ് അസ്ഫറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീടിനുള്ളിലെ അടച്ചിട്ട മുറിയില്‍ നാല് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ചില്ലറ വില്‍പനയ്ക്ക് വേണ്ടി വലിയ തോതില്‍ ശേഖരിച്ചുവെച്ചതാണ് കഞ്ചാവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങളിലാണ് കഞ്ചാവ് എത്തിച്ചതെന്നും അഫ്‌സര്‍ മൊഴി നല്‍കി.

ഇയാളുടെ പേരില്‍ നേരത്തെ എന്‍ഡിപിഎസ് ചെറിയ അളവില്‍ കൈവശം വെച്ച കേസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു പ്രതി. പ്രദേശത്ത് നിന്ന് ഇത്രയും വലിയ തോതില്‍ കഞ്ചാവ് പിടികൂടുന്നത് ആദ്യമാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

Tags

Share this story

From Around the Web