പാപുവ ന്യൂ ഗിനിയയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കത്തോലിക്ക വൈദികന് വിട, അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു

 
father

വൈദികന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകമായ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിന്നു. ഇവാകാക്ക, മലഗുന എന്നിവിടങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പോലീസ് 40 പേരെ അറസ്റ്റ് ചെയ്തു.

റബോള്‍: ഓഷ്യാനിയയിലെ പാപുവ ന്യൂ ഗിനിയയില്‍ ഈസ്റ്റ് ന്യൂ ബ്രിട്ടന്‍ പ്രവിശ്യയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കത്തോലിക്ക വൈദികന് വിട. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ മലഗുനന്‍ സെന്റ് ജോസഫ് ദി വര്‍ക്കര്‍ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് പാസ്‌കയ്ക്ക് (61) മരിക്കുകയായിരിന്നു.

റബോള്‍ അതിരൂപതയിലെ വിശ്വാസി സമൂഹം വിട നല്‍കി. നവംബര്‍ 19നു നടന്ന മൃതസംസ്‌കാര ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ഫ്രാന്‍സിസിനെ അതീവ ഗുരുതരാവസ്ഥയില്‍ വുണപോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിന്നു.

വൈദികന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകമായ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിന്നു. ഇവാകാക്ക, മലഗുന എന്നിവിടങ്ങളിലെ യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പോലീസ് 40 പേരെ അറസ്റ്റ് ചെയ്തു.


മലഗുന സമൂഹത്തെ കരുതലോടെ ചേര്‍ത്തുപിടിക്കുകയും മേഖലയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത വൈദികനാണ് ഫാ. ഫ്രാന്‍സിസെന്നു സാമൂഹ്യ പ്രവര്‍ത്തകനായ അല്‍ഫോണ്‍സ് മൗര്‍ അനുസ്മരിച്ചു.

ദൈവവചനം പങ്കുവെക്കുകയും സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വൈദികനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈസ്റ്റ് ന്യൂ ബ്രിട്ടന്‍ പ്രവിശ്യയിലുടനീളം അക്രമാസക്തമായ കവര്‍ച്ചകള്‍, യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എന്നിവ വര്‍ദ്ധിച്ചുവരികയാണ്.

Tags

Share this story

From Around the Web