ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാന തലസ്ഥാനമായ എല്‍ ഫാഷറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു

 
sudan

നോര്‍ത്ത് ഡാര്‍ഫര്‍: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാന തലസ്ഥാനമായ എല്‍ ഫാഷറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. 2023 ഏപ്രില്‍ മുതല്‍ ഉപരോധത്തിലിരിക്കുന്ന നഗരത്തില്‍ അര്‍ദ്ധസൈനിക സേന നടത്തിയ ആക്രമണത്തില്‍ ഇടവക വികാരിയായി സേവനം ചെയ്യുകയായിരിന്ന ഫാ. ലൂക്ക ജോമോയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ആദ്യത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ലൂക്ക. എല്‍ ഒബൈദ് രൂപത വൈദികന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു.

ജൂണ്‍ 13 പുലര്‍ച്ചെ 3 മണിക്ക് എല്‍ ഫാഷറില്‍ വൈദികനും മറ്റ് രണ്ട് യുവാക്കളും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഭാനേതൃത്വം ആഹ്വാനം നല്‍കി. ഏകദേശം രണ്ട് വര്‍ഷമായി നഗരം അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ ഉപരോധത്തില്‍ തുടരുകയായിരിന്നുവെന്ന് പ്രാദേശിക വൃത്തങ്ങള്‍ വിശദീകരിച്ചു. 


സമീപ മാസങ്ങളില്‍, ബോംബാക്രമണങ്ങളും മിലിറ്ററി ആക്രമണങ്ങളും രൂക്ഷമായിയിരിന്നു. ഇത്തരത്തില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെയാണ് യുവവൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്.
 

Tags

Share this story

From Around the Web